മഴ തുടങ്ങുമ്പോൾ ഇറങ്ങും; ലക്ഷ്യം മാല പൊട്ടിക്കൽ; ആലുവയിലെത്തിയതും കുടുങ്ങി; കള്ളന്മാരെ വളഞ്ഞിട്ട് പിടികൂടി പോലീസ്!

Update: 2025-05-30 14:41 GMT

കൊച്ചി: മഴ സമയം തന്നെ നോക്കിവെച്ച് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ അതിസാഹസികമായി പിടികൂടി പോലീസ്. കൊച്ചി തോട്ടക്കാട്ടുകരയിൽ വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഫത്താപ്പൂർ ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരാണ് പോലീസ് വലയിൽ കുടുങ്ങിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. തുടർന്ന് ബൈക്ക് മോഷ്ടിച്ച് നിരവധി സ്ഥലത്ത് എത്തി ആളുകളുടെ മാല പൊട്ടിച്ച് കടന്നു.

ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിൻതുടർന്ന് തോട്ടക്കാട്ടുകരയിൽ വച്ച് വളഞ്ഞ് പിടിച്ചു. മോഷ്ടാക്കളുടെ ബാഗിൽ നിന്ന് കുരുമുളക് സ്പ്രേ, സ്വർണ്ണം തൂക്കുന്ന ത്രാസ്, വാഹനങ്ങൾ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പൊട്ടിച്ച സ്വർണ്ണവും കസ്റ്റഡിയിൽ എടുത്തു. ഡൽഹിയിൽ ഇവർക്കെതിരെ വധശ്രമം, മാല പൊട്ടിക്കൽ തുടങ്ങി നിരവധി കേസുകൾ ഉണ്ട്.

Tags:    

Similar News