സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-11-07 14:20 GMT
പന്തളം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. ചെന്നിര്‍ക്കര മാത്തൂര്‍ അഴകത്ത് അടി മുറിയില്‍ വീട് ഗോപാലനാണ് (77) പരിക്കേറ്റത്. പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നും വിനോദ് എന്ന സ്വകാര്യ വേഗതിയില്‍ പുറപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
വെള്ളിയാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് പോകാനിറങ്ങിയ വിനോദ് എന്ന സ്വകാര്യ ബസിന്റെ പിന് ചക്രം വയോധികന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗോപാലനെ പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.