മാളയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു
തൃശൂര്‍: മാള വടമയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം സ്വദേശി കളത്തില്‍ തോമസ് (60) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
ചാലക്കുടിയില്‍ നിന്നും മാള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു.
കോഴിഫാമിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ് റോഡില്‍ മറിഞ്ഞുകിടന്ന പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വെളിച്ചക്കുറവ് മൂലം റോഡിലെ തടസം ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണമായത്. കെഎസ്ഇബി ജീവനക്കാര്‍ ഉടന്‍ തന്നെ തോമസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി വിദേശത്താണ്. ജോയിലിന്‍, ജെറാഡ് എന്നിവര്‍ മക്കളാണ്.