ഹോട്ടലിൽ കയറി പ്രശ്നം ഉണ്ടാക്കി; ആവശ്യമില്ലാതെ മുഴുവൻ ബഹളം; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-05-08 09:34 GMT
കൊല്ലം: നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ കയറി ആവശ്യമില്ലാതെ ബഹളം വച്ചും പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അഞ്ചാലുംമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് വിനായകൻ പോലീസ് സ്റ്റേഷനിലും ബഹളം തുടർന്നുവെന്നും വിവരങ്ങൾ ഉണ്ട്.