ശാന്തിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ എ.ഐ കോഴ്സ് പഠിക്കാം; കോഴ്സിന്റെ പ്രചരണാര്‍ഥം ഓണ്‍ലൈന്‍ ക്ലാസ് സംഘിപ്പിച്ചു
ശാന്തിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ എ.ഐ കോഴ്സ് പഠിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്തിലുള്ള ശാന്തിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ (SIIT) ആഭിമുഖ്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോഴ്സ് പഠിക്കാം. സ്ഥാപനത്തില്‍ ജൂലായ് 1 മുതല്‍ ആരംഭിക്കുന്ന Artificial intelligence Practical Training (AIT-5) അഞ്ചാമത് ബാച്ചിന്റെ പ്രചരണാര്‍ത്ഥം ITEC ചെയര്മാന് അഡ്വ. സജു രവീന്ദ്രന്റെ നേതൃത്വത്തില്‍ നിര്‍മ്മിത ബുദ്ധി (Al) യുടെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തി. റിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ കോഴ്സ് കേവലം പണം സമ്പാദിക്കാനുള്ള ഒരു പരിപാടിയല്ല. ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി നല്കുവാനുള്ള ശാന്തിഗ്രാമിന്റെ ഒരുഎളിയ ശ്രമമാണ്. 4000 രൂപയാണ് ഈ രണ്ടുമാസ ഓണ്‍ലൈന്‍ കോഴ്സിന്റെ ഫീസ്. ഓണ്‍ലൈന്‍ കോഴ്സാണെങ്കിലും നേരില്‍ വന്ന് പ്രായോഗിക പരിശീലനം നേടുവാനും പങ്കാളികള്‍ക്ക് ശാന്തിഗ്രാം അവസരം ഒരുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അര്‍ഹതയുള്ളവര്‍ക്ക് കഴിവുള്ള ഫീസ് നല്‍കിയും സൗജന്യമായും പഠിക്കാനുള്ള സൗകര്യവും ആയുഷ്ക്കാല തുടര്‍ സേവനങ്ങളും ശാന്തിഗ്രാം ഉറപ്പുനല്‍കുന്നു.
സാധാരണക്കാരുടെ പുരോഗതിക്കും ക്ഷേമത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും വേണ്ടി കഴിഞ്ഞ 36 വര്‍ഷങ്ങളായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സന്നദ്ധ സംഘടനയായ ശാന്തിഗ്രാമിന്റെ പൊതു നയമാണിത്. Al - യുടെ ആവശ്യകതയും പ്രാധാന്യവും സാധ്യതകളും അറിയാത്ത പൊതുസമൂഹത്തെ അറിയിക്കാന്‍ അഡ്വ. സജു രവീന്ദ്രന്റെ ഓണ്‍ലൈന്‍ ക്ലാസിന്റെ യൂടൂബ് വീഡിയോ
സഹായിക്കും.
കൂടുതല്‍ അറിയാന്‍ +918156980450, +918547830692 എന്നീ വാട്സ്ആപ്പ് നമ്പരില്‍ AIT-5 എന്ന സന്ദേശം അയക്കാമെന്ന് ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന് അറിയിച്ചു.
വിവരങ്ങള്‍ക്ക്:
ശാന്തിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓണ്‍ലൈന്‍ ക്ലാസ്, എഐ കോഴ്സ്
ഡയറക്ടര്‍, ശാന്തിഗ്രാം
ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം
Mob.& WA: 9072302707
santhigramkerala@gmail.com
www.santhigram.org