കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ അപകടം; വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി; സ്‌കൂബ ടീം സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-05-24 09:30 GMT
തൃശൂർ: മണൽ വാരുന്നതിനിടെ അപകടം. വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോട്ടപ്പുറം കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം നടന്നത്. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപൻ എന്നിവരെയാണ് കാണാതായത്. വഞ്ചിയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവർ നീന്തി രക്ഷപ്പെടുകയും ചെയ്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണമെന്ന് പറയുന്നു. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. സ്‌കൂബ ടീമും സ്ഥലത്തെത്തി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.