കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്; അപകടം കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-30 12:58 GMT
കണ്ണൂര്‍: കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. വീരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ലോറിയിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലന്‍സുകളിലായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമാണ്. നിലവിൽ അഞ്ചുപേരും ചികിത്സയിലാണ്.