വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ചാടി മരിച്ചതെന്ന് സംശയം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-08-03 14:17 GMT
അടൂര്‍: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ (72) യെയാണ് സ്വന്തം വീട്ടിലെ 30 അടി താഴ്ചയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു.
രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. രാവിലെ മകള്‍ റിഞ്ചു പള്ളിയില്‍ പോകുമ്പോള്‍ അന്നമ്മ വീട്ടില്‍ ഉണ്ടായിരുന്നു. അതിനു ശേഷം കിണറ്റില്‍ ചാടിയതാണെന്ന് കരുതുന്നു. അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയ്സണ്‍ ജോണ്‍, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറി. വീട്ടില്‍ നിന്നും അന്നമ്മയുടെ ആത്മഹത്യാ കുറിപ്പും ലഭിച്ചു.