പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; മൂന്ന് വയസുകാരന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

Update: 2026-03-06 13:42 GMT

മലപ്പുറം: മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിക്കുന്നു.

Tags:    

Similar News