പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; 63കാരന്‍ പിടിയില്‍

Update: 2026-03-27 17:05 GMT

മാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 63കാരന്‍ പിടിയില്‍. മാവൂര്‍ കായലം സ്വദേശി കണ്ടിയില്‍ വീട്ടില്‍ രാഘവന്‍ ആണ് അറസ്റ്റിലായത്. മാര്‍ച്ച് 21നായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ഉത്സവപ്പറമ്പില്‍ നിന്നും പ്രതി കൂട്ടിക്കൊണ്ടുപോയി മോഷണക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ മാവൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മാവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ്, എസ്സിപിഒമാരായ പ്രമോദ്, പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ മാവൂരില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar News