സ്വര്‍ണം കായ്ക്കുന്ന മരമായാലും വീട്ടിന് നേരെ ചാഞ്ഞാല്‍ മുറിക്കണം; വര്‍ഗ വഞ്ചകരെ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് തോല്‍പ്പിക്കുമെന്ന് എംവി ജയരാജന്‍

Update: 2026-03-27 15:29 GMT

കണ്ണൂര്‍ : പാര്‍ട്ടിയോടൊപ്പമുള്ളവര്‍ രാജിവെച്ച് എതിരാളികളോടൊപ്പം പോയി മത്സരിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ജയരാജന്‍ പറഞ്ഞു. ഇത്തരം വര്‍ഗ വഞ്ചകരെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് തോല്‍പ്പിക്കണമെന്നാണ് ഞങ്ങള്‍ക്ക് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ള തെന്ന് കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും വീട്ടിന് ' നേരെ ചാഞ്ഞാല്‍ വെട്ടിമാറ്റണം. തളിപ്പറമ്പ് ഉള്‍പ്പെടെ യുടെ സിറ്റിങ്ങ് സീറ്റുകള്‍ നിലനിര്‍ത്തും. പേരാവൂരും മറ്റിടങ്ങളിലും ഇടതുപക്ഷം ജയിക്കുമെന്ന കാര്യം ഉറപ്പാണ്. ടി.കെഗോവിന്ദന്‍ മാസ്റ്റര്‍ മയ്യില്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും കഞ്ഞി കുടിച്ചാണ് കണ്ണൂരില്‍ പോയി പാര്‍ട്ടി വിടുന്നതായി പത്രസമ്മേളനം നടത്തിയത്. ഈ കാര്യമാണ് താന്‍ പറഞ്ഞത്. അതില്‍ തെറ്റില്ല ഗോവിന്ദന്‍ മാസ്റ്ററുടെ ചോറാണ് താന്‍ തിന്നുന്നത് പാര്‍ട്ടിയുടെതല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയ ചോറ് തിന്നിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്.

ഞാനും ഗോവിന്ദന്‍ മാസ്റ്ററുമൊക്കെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ്. ഇടതുപക്ഷം വിട്ട് മറുഭാഗത്ത് പോയി മത്സരിക്കുന്നവര്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് കൈക്കൂലിയാണെന്നു കെ.സി വേണുഗോപാല്‍ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എം. വിജയരാജന്‍ ചോദിച്ചു.3000 രൂപ കേരളത്തില്‍ പെന്‍ഷന്‍ നല്‍കുമെന്ന കെ.സി വേണുഗോപാലിന്റെ വാഗ്ദ്ധാനം വലിയതമാശയാണ്. യുഡിഎഫ് വന്നാല്‍ പെന്‍ഷനേയുണ്ടാവില്ലെന്നാണ് യാഥാര്‍ത്ഥ്യം. പെരളശേരിയിലെ എ.കെ.ജി സ്മൃതികുടീരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രഞ്ജിത്ത് പോയി പുഷ്പാര്‍ച്ചന നടത്തിയത് പ്രായശ്ചിത്വം കൊണ്ടാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. 1971 ല്‍ എ.കെ.ജി യെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് അന്നത്തെ ജന സംഘവും കോണ്‍ഗ്രസും 'ബിജെ.പിയുടെ ഡീ ലിന്റെ ഭാഗമായാണ് രഞ്ചിത്ത് പുഷ്പാര്‍ച്ചന നടത്താന്‍ പോയത തെന്നും ജയരാജന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ദേലമ്പാടി, പൈ വെളിഗെ തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് ഭരിക്കുന്നത്. നിരവധി സഹകരണ സംഘങ്ങളിലും ഈ കൂട്ടുകെട്ട് ഭരിക്കുന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് - ബി.ജെ.പി ഡീലില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് എം.വി ജയരാജന്‍ ആരോപിച്ചു.

എല്‍.ഡി.എഫ് പ്രചാരണ ബോര്‍ഡുകള്‍ അനാവശ്യമായി നീക്കാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോര്‍ഡുകളാണ് നീക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം ബി.ജെ.പി ബോര്‍ഡുകള്‍ നീക്കാന്‍ നിര്‍ദ്ദേശമില്ലെന്നും ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേരളത്തിലേക്ക് അയച്ച നിരീക്ഷകന്‍ ചിലര്‍ രാഷ്ട്രീയ നിരീക്ഷകരായി മാറുന്നുവെന്നും എം. വി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News