വടകര വില്യാപ്പള്ളിയില്‍ സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു; സ്‌ഫോടനം നടന്നത് സിപിഎം നേതാവിന്റെ ബന്ധു വീട്ടില്‍

Update: 2026-03-27 14:27 GMT

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു. കൊറ്റിയാംവെള്ളിയില്‍ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്‌ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കിയെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

ക്ഷേത്രത്തില്‍നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എല്‍ഡിഎഫിന്റെ മറുപടി.

Similar News