തിരുവനന്തപുരത്തെ എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തൃശൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കൊല്ലത്തുകാരന്‍ മഹീഷ് രാജ്

Update: 2025-02-07 08:41 GMT

തൃശൂര്‍: തിരുവനന്തപുരത്തു നിന്നു കാണാതായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി എടവട്ടം മഞ്ചേരി പുത്തന്‍ വീട്ടില്‍ രാജന്‍ കുറുപ്പിന്റെ മകന്‍ മഹീഷ് രാജ് (49) ആണു മരിച്ചത്. തൃശൂര്‍ വെളിയന്നൂരിലുള്ള ലോഡ്ജിലാണ് മഹീഷ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാന്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു.

നാലിനു രാത്രി പത്തരയോടെ ലോഡ്ജില്‍ മുറിയെടുത്ത മഹീഷ് രാജ് അഞ്ചിനു വൈകീട്ട് മുറിയൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മുറി തുറക്കാത്തതിനാല്‍ സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ വ്യാഴാഴ്ച രാത്രി ഏഴോടെ പോലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു. അഗ്‌നിശമനസേനാംഗങ്ങള്‍ വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ മഹീഷിനെ കണ്ടെത്തിയത്.

മഹീഷ് രാജിനെ കാണാനില്ലെന്ന പരാതി കൊല്ലം ഏഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ മൂന്നിനു ബന്ധുക്കള്‍ നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Tags:    

Similar News