പാലക്കാട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കണ്ണിന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ്

Update: 2025-02-07 06:03 GMT

പാലക്കാട്: പറളി ഗ്രാമപഞ്ചായത്തിലെ പ്രമുഖ സ്‌കൂളിലുണ്ടായ വിദ്യാർത്ഥികളുടെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. പരാതിയിൽ മങ്കര പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ നവംബർ 27നാണ് സ്‌കൂളിൽ സംഘർഷമുണ്ടായത്. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു. ഭാഗികമായി കാഴ്ച്ച നഷ്ടമായതിനെ തുടർന്നാണ് വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുത്തിട്ടും വിദ്യാർത്ഥിയെ സംരക്ഷിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്യുന്നതെന്നുമാണ് ആരോപണം. അതേസമയം പൊലീസ് കേസെടുത്തതിനാലാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാത്തതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.

Tags:    

Similar News