കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Update: 2026-03-18 01:20 GMT

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.

നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂന്ന് വിദ്യാര്‍ഥികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു.


Tags:    

Similar News