അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും

Update: 2026-03-17 17:25 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എയെ പിറവം മണ്ഡലത്തില്‍ വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സംസ്ഥാന ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. യു.ഡി.എഫ് നൂറിലധികം സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാബു വലിയ വീടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.ഡി. ജോസഫ്, കെ.ആര്‍. ഗിരിജന്‍, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശന്‍, പി.എസ്. ജെയിംസ്, കല്ലട ഫ്രാന്‍സിസ്, കോശി തുണ്ടുപറമ്പില്‍, സി. വീരാന്‍കുട്ടി, ടോമി ജോസഫ്, ആര്‍. രാജശേഖരന്‍പിള്ള, ഇ.എം. മൈക്കിള്‍, പി.എം. ഏലിയാസ്, സാബു മുതിരക്കാലായില്‍, വി.ഡി. ഉലഹന്നാന്‍, മത്തായി മണ്ണപ്പിള്ളി, എം.എ. ഷാജി, കെ.എം. ജയന്തി, നെടുവത്തൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar News