കണ്ണവത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്; പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Update: 2026-03-17 17:02 GMT

കണ്ണവം: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്. കാരായി രാധയുടെ പശുവിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോള്‍ സ്‌ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്നേ ല്‍ക്കാനാവാത്ത അവസ്ഥയിലാണ് പശു. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത്കുമാര്‍, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയ സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Similar News