മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-04-13 11:04 GMT
ഇടുക്കി: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 15 കാരനായ കുട്ടിക്കാണ് മര്‍ദനമേറ്റത്.
മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. കസേരയും വടിയും ഉപയോഗിച്ചാണ് നജീബ് മകനെ മര്‍ദിച്ചത്. മകന് വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയതിനാലാണ് രക്ഷപ്പെട്ടത് എന്ന് മാതാവ് പറഞ്ഞു. കരിമണ്ണൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.