മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും
സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും
മാന്നാര്‍: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ ജിജിമോനെയാണ് (62) ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി വീണ വി എസ് ശിക്ഷിച്ചത്.
2022 മെയ് 13ന് പകല്‍ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടമ്പേരൂര്‍ ആറിന് മുകളില്‍ കൂടി വെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെയുള്ള കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു പ്രതി സ്ത്രീയെ ആക്രമിച്ചത്. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹരോള്‍ഡ് ജോര്‍ജാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജി സുരേഷ് കുമാര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിവ്യ ഉണ്ണികൃഷ്ണന്‍ ഹാജരായി.