റൂമിലെ 'എസി' ഇറക്കുന്നതിനിടെ തളർന്നുവീണു; സൗദിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു; കണ്ണീരോടെ കുടുംബം

Update: 2025-10-24 12:48 GMT

റിയാദ്: സൗദി അറേബ്യയിൽ റൂമിലെ എയർ കണ്ടീഷണർ (എ.സി) മാറ്റുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂർ ബാലാതുരുത്തി സ്വദേശി മനോഹരൻ (65) ആണ് റിയാദിൽ മരിച്ചത്. കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

റിയാദിലെ ഒരു റൂമിൽ എ.സി മാറ്റുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് മനോഹരൻ ബോധരഹിതനായി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ റിയാദിലെ ദറൈയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

Tags:    

Similar News