കൊച്ചിയിലെത്തിയ വിനോദ സഞ്ചാരി ഡങ്കിപ്പനി ബാധിച്ച് മരിച്ചു; മരിച്ചത് അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ

Update: 2024-11-24 09:25 GMT

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ച നിലയില്‍. കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഇതിന് മുമ്പ് കേരളത്തിലെ പല സ്ഥലങ്ങളിലും പോയിട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ ശനിയാഴ്ച ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ തുടങ്ങി.

Tags:    

Similar News