ശബരിമല: ചുക്കുവെള്ളം പതിനെട്ടാംപടി മുതല്‍ ശബരിപീഠം വരെ: പൈപ്പ് ലൈന്‍ സ്ഥാപിച്ച് ദേവസ്വം ബോര്‍ഡ്

ശബരിമല: ചുക്കുവെള്ളം പതിനെട്ടാംപടി മുതല്‍ ശബരിപീഠം വരെ: പൈപ്പ് ലൈന്‍ സ്ഥാപിച്ച് ദേവസ്വം ബോര്‍ഡ്

Update: 2024-12-07 01:13 GMT

ശബരിമല: അയ്യപ്പഭക്തര്‍ക്ക് ദാഹം അകറ്റാനുള്ള ചുക്കുവെള്ളം ഇനിമുതല്‍ പൈപ്പിലൂടെ പതിനെട്ടാംപടി മുതല്‍ ശബരിപീഠം വരെ ലഭ്യമാകും. ഇതിനായി ശബരിപീഠം വരെ ദേവസ്വംബോര്‍ഡ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയ്ലര്‍ പ്ലാന്റില്‍നിന്നും നേരിട്ടാണ് തീര്‍ഥാടനപാതയില്‍ പൈപ്പിലൂടെ ചുക്കു വെള്ളമെത്തുന്നത്. ഉരക്കുഴി മുതല്‍ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്കുവെള്ളം നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്താണ് വെള്ളം തയ്യാറാക്കുന്നത്.

ശബരിമല ഓവര്‍സിയര്‍മാരായ ജി. ഗോപകുമാര്‍, രമേഷ് കൃഷ്ണന്‍, സ്പെഷ്യല്‍ ഓഫീസര്‍ ജി.പി. പ്രവീണ്‍, എ.എസ്.ഒ. ഗോപകുമാര്‍ ജി. നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ചുക്കുവെള്ള വിഭാഗത്തിലെ താത്കാലിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

Tags:    

Similar News