സാബു ആത്മഹത്യ: മുന്‍ ഏര്യാ സെക്രട്ടറി സജിയെ തള്ളാതെ മന്ത്രി റോഷി അഗസ്റ്റിന്‍; സംഭവത്തില്‍ നീതി പൂര്‍വമായ അന്വേഷണം നടക്കുമെന്നും കുടുംബത്തിന് നീതി ലഭിക്കുമെന്നും മന്ത്രി

Update: 2024-12-22 07:08 GMT


കോട്ടയം:  കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കട്ടപ്പന മുന്‍ സിപിഎം ഏരിയ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയെ തള്ളാതെ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത് പ്രതിഷേധമാകുന്നു.

സംഭവത്തില്‍ നീതി പൂര്‍വമായ അന്വേഷണം നടക്കുമെന്നും കുടുംബത്തിന് നീതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വി.ആര്‍ സജിയുടെ ഭീഷണി സന്ദേശം ഉള്‍പ്പടെ അന്വേഷണ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സജിയെ കുറ്റപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.

ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു ജീവനൊടുക്കിയത്. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News