മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍; കടുവയെന്ന് സംശയം; വനപാലകരുടെ പരിശോധന

ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍

Update: 2025-01-27 16:14 GMT

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇഞ്ചിക്കുന്നില്‍ ചീരാം കുഴി ജോസിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ചത്. കടുവയാണെന്നാണ് സംശയം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍കെ സുബൈറിന്റെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത്. പ്രദേശത്ത് നിരവധി തവണ കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, പ്രദേശത്ത് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Similar News