ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-01-28 15:50 GMT
ആലപ്പുഴ: അരൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി കോന്നിച്ചിറയില്‍ അക്ബര്‍ ദില്‍ഷാദ് (23) ആണ് മരിച്ചത്. അരൂര്‍ പൊലിസ് സ്റ്റേഷന് സമീപം ഉയരപ്പാത നിര്‍മാണ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മേല്‍പ്പാലം നിര്‍മ്മാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കര്‍ ലോറിയുമായാണ് ദില്‍ഷാദിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദില്‍ഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുക്കും.