വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനം ഇടിച്ചുകയറി മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

ഒളിവില്‍പോയ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

Update: 2025-04-02 15:39 GMT

തിരുവനന്തപുരം: വര്‍ക്കല പേരേറ്റില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനം ഇടിച്ചുകയറി മരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. പ്രതിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അമ്മയും മകളും മരിച്ചത്. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ റിക്കവറി വാന്‍ ഡ്രൈവര്‍ ടോണി, വര്‍ക്കല പോലീസില്‍ കീഴടങ്ങുകയായിരുന്നു. ബുധനാഴ്ചയാണ് ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം. വര്‍ക്കല പേരേറ്റില്‍ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജങ്ഷന് സമീപം അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു.

അമിത വേഗതയില്‍ എത്തിയ റിക്കവറി വാഹനം സ്‌കൂട്ടിയെ ഇടിച്ചു തെറിപ്പിച്ച്. നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്. മരിച്ച അഖില ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥിയായിരുന്നു.വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനം ഇടിച്ചുകയറി മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

Similar News