വിനോദയാത്രയ്ക്കിടെ അപകടം: കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി; മരിച്ചത് ദേവഗിരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി
കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കോഴിക്കോട്: കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ, ദേവഗിരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പി.കെ. സന്ദേശ് (20) ആണ് മരിച്ചത്.
ദേവഗിരി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. കൂടരഞ്ഞി കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ ആണ് അപകടം. സഹപാഠികളായ ആറു പേര്‍ക്ക് ഒപ്പമാണ് സന്ദേശ് കക്കാടംപോയിലില്‍ എത്തിയത്.
കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ലൈഫ് ഗാര്‍ഡ് ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സന്ദേശ് വെള്ളത്തില്‍ ചാടിയത്. ആഴമേറിയ കയത്തില്‍ ചാടിയ സന്ദേശ് താഴ്ന്നു പോകുകയായിരുന്നു. നിലമ്പൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് സന്ദേശിനെ പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വിനോദ യാത്രക്കായി ആറംഗം സംഘത്തിനൊപ്പമാണ് സന്ദേശ് എത്തിയത്.