വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്ന് എകെ ബാലന്; പിണറായിയെ ഇങ്ങനെ വേട്ടയാടാന്‍ പാടില്ലെന്ന് സിപിഎം നേതാവ്
By : സ്വന്തം ലേഖകൻ
Update: 2025-04-05 07:15 GMT
തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ വസ്തുതകളും ജനങ്ങള്‍ക്ക് മനസിലാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി ഏത് നെറികെട്ട സമീപനവും സ്വീകരിക്കുമെന്നുള്ളതിന്റെ ആദ്യത്തെ തെളിവായിരുന്നു ലാവ്ലിന് കേസ്. പിണറായി വിജയന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും ഇമേജ് വര്‍ധിക്കുക മാത്രമല്ല, ഒരാളെയും ഇതുപോലെ വേട്ടയാടാന്‍ പാടില്ലെന്ന സന്ദേശം കൂടി ഇതോടുകൂടി പൊതുസമൂഹം അറിയുമെന്നും എ.കെ.ബാലന് പറയുന്നു.