നന്തന്‍കോട് കൂട്ടക്കൊല കേസിലെ ശിക്ഷാ പ്രഖ്യാപനം വീണ്ടും മാറ്റി; ഇനി തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുക തിങ്കളാഴ്ച

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ ശിക്ഷാ പ്രഖ്യാപനം വീണ്ടും മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കേദല്‍ ജിന്‍സണ്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം, മകള്‍ കരോളിന്‍, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത്.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ദീര്‍ഘനാളുള്ള ആസൂത്രണത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2017 ഏപ്രില്‍ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.