വന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷി

വന്ദനാ ദാസ് കേസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Update: 2025-08-18 12:22 GMT

കൊല്ലം: കൊട്ടാരക്കര ഗവ ആശുപത്രിയില്‍ വെച്ച് ഡോ.വന്ദനാ ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് സംഭവ സമയം പോലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് കണ്ടതായി സാക്ഷികള്‍ കോടതി മുമ്പാകെ മൊഴി നല്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് കേസിലെ സാക്ഷികളും കൊട്ടാരക്കര ഗവ. ആശുപത്രിയിലെ ജീവനക്കാരുമായ മിനിമോള്‍, പ്രദീപ, രമ്യ എന്നിവര്‍ ഇപ്രകാരം മൊഴി കൊടുത്തത്.

സംഭവ സമയം ഹോസ്പിറ്റലിലെ ഓ പി കൗണ്ടറില്‍ ജോലി നോക്കിയിരുന്ന പ്രദീപ, ഓ പി കൗണ്ടറിന്റെ മുന്‍വശം വെച്ച് പ്രതി സന്ദീപ് മറ്റുള്ളവരെ ആക്രമിച്ച ദൃശ്യങ്ങള്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ശേഖരിച്ച ഹോസ്പിറ്റലിലെ സി സി ക്യാമറ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കല്‍ കോടതിയുടെ അനുമതി തേടി. തുടര്‍ന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കൂടാതെ പ്രതിയെ പൂയപ്പള്ളി പോലിസ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ പ്രതിയുടെ വിവരങ്ങള്‍ താനാണ് രേഖപ്പെടുത്തിയതെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു.

പ്രതിയെ ഹോസ്പിറ്റലില്‍ കൊണ്ടുവന്ന പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനായ ബിജീഷ്, ഹോസ്പിറ്റല്‍ ജീവനക്കാരിയായ ജയന്തി, വന്ദനയുടെ സഹപാഠിയായ ഡോ മുബീന എന്നിവരെ ചൊവാഴ്ച വിസ്തരിക്കും.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്

Tags:    

Similar News