പത്താംക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
By : സ്വന്തം ലേഖകൻ
Update: 2026-03-07 12:47 GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരുതത്തൂര്‍ സ്വദേശി സുരേഷ് സിന്ധു ദമ്പതികളുടെ ഇളയ മകള്‍ അനഘ (15)യെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മാരായമുട്ടം പോലീസ് കേസെടുത്തു.
പിതാവ് സുരേഷ് വിദേശത്താണ്. സംഭവദിവസം അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. അനഘയെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുളക്കടവില്‍ ചെരിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുളത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.