പത്തനാപുരത്ത് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഗണേഷ് കുമാറിന് എതിരെ വ്യക്തിഹത്യ; യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ്

പത്തനാപുരത്ത് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഗണേഷ് കുമാറിന് എതിരെ വ്യക്തിഹത്യ

Update: 2026-03-28 12:37 GMT

പത്തനംതിട്ട: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി. ഗണേഷ്‌കുമാറിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റുകളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. സംഭവത്തില്‍ എല്‍ഡിഎഫ് വരണാധികാരിക്ക് ഔദ്യോഗികമായി പരാതി നല്‍കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് ഈ അനൗണ്‍സ്‌മെന്റുകള്‍ നടക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഈ വാഹനത്തിലൂടെ നടത്തുന്നതെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം തുടങ്ങിയ മേഖലകളിലൂടെ അനൗണ്‍സ്‌മെന്റ് നടത്തുന്ന വാഹനം അടിയന്തരമായി പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News