ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവന്റെ സ്വഭാവം തന്നെ മാറി; ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ഇയാൾ ചെയ്തത്; വിരുതനെ കൈയ്യോടെ പൊക്കി പോലീസ്

Update: 2026-03-07 12:55 GMT

കായംകുളം: കായംകുളത്തെ പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ. മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസ് (31) ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും കരീലകുളങ്ങര പോലീസിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിൽക്കാനായി എത്തിച്ചതായിരുന്നു ഈ ലഹരിവസ്തുക്കളെന്ന് പോലീസ് അറിയിച്ചു.

വർഷങ്ങളായി ഗൾഫിലായിരുന്ന റിയാസ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ലഹരി ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കുറച്ചുകാലമായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന പ്രതി, അവിടെനിന്ന് 2000 രൂപയ്ക്ക് എം.ഡി.എം.എ വാങ്ങി നാട്ടിൽ 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കും ഇയാൾ വിൽപ്പന നടത്തിവന്നിരുന്നു. റിയാസ് നാളുകളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെയും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പങ്കജാക്ഷന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ പി.ജെ, എസ്.ഐമാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സി.പി.ഒ. സുരേഷ്, സി.പി.ഒമാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News