വീട്ടില്‍ വോട്ട്; രണ്ടാംദിനം പോള്‍ ചെയ്തത് 23,171 വോട്ട്; ആകെ വോട്ട് 52,511

Update: 2026-04-01 06:57 GMT

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുമുള്ള 'വീട്ടില്‍ വോട്ട്' തുടരുന്നു. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിത്തുടങ്ങി. രണ്ടാംദിനത്തില്‍ ചെയ്ത 23,171 വോട്ട് ഉള്‍പ്പെടെ സംസ്ഥാനത്താകെ 52,511 വോട്ട് ആണ് പോള്‍ ചെയ്തത്.

പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈല്‍ ടീമാണ് വോട്ടര്‍മാര്‍ക്കരികിലെത്തുന്നത്. അവശ്യ സര്‍വീസ് ജീവനക്കാര്‍ പരിശീലന കേന്ദ്രങ്ങളിലാണ് വോട്ടുചെയ്യുന്നത്. രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചാണ് നടപടി. ആകെ 2,40,732 വോട്ടര്‍മാര്‍ക്കാണ് ഹോം വോട്ടിന് അര്‍ഹതയുള്ളത്.

Similar News