സുഹൃത്തിന്റെ പറമ്പിലെ പ്ലാവില്‍ ചക്കയിടാന്‍ കയറിയയാള്‍ വീണ് മരിച്ചു

Update: 2026-04-01 11:09 GMT

കോഴിക്കോട്: ചക്കയിടാന്‍ കയറിയ ആള്‍ പ്ലാവില്‍ നിന്നും വീണ് മരിച്ചു. താമരശ്ശേരി അടിവാരം മുപ്പതേക്കറില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഏറെനാളായി താമരശ്ശേരിയില്‍ താമസക്കാരനാണ് ഇബ്രാഹിം. ബുധനാഴ്ച രാവിലെയാണ് ചക്കയിടാനായി താമസസ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ പറമ്പിലെ പ്ലാവില്‍ കയറിയത്. ഏണി ഉപയോഗിച്ച് പ്ലാവില്‍കയറിയ ഇബ്രാഹിം പിന്നാലെ പിടിവിട്ട് പ്ലാവില്‍നിന്ന് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട്ടുനിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും.

Similar News