അമ്മയുടെ മുന്നില്‍ ഭിന്നശേഷിക്കാരനായ ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു

Update: 2026-03-07 12:17 GMT

കാസര്‍കോട്: പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി മാതാവിന് ഒപ്പം വീട്ടില്‍ നിന്നിറങ്ങിയ ഭിന്നശേഷിക്കാരനായ ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകന്‍ ഷക്കീര്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.

പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി മാതാവിനോടൊപ്പം കാസര്‍കോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു ഷക്കീര്‍. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത ഷക്കീറിന് വാഹനത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല. മാന്യയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആര്‍സി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഷാമില്‍, ഷാഹില്‍ എന്നിവരാണ് സഹോദരങ്ങള്‍.

Similar News