ആലപ്പുഴയില്‍ ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ; സംഭവം ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസില്‍
ആലപ്പുഴയില്‍ ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ; സംഭവം ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-07 16:55 GMT
ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിനിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയില്‍നിന്നും പുറപ്പെടാന്‍ തുടങ്ങുന്നതിനിടെ ധന്‍ബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോള് മുതല്‍ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലര്‍ച്ചെ ട്രെയിന്‍ പിറ്റ്-ലൈന്‍ യാര്‍ഡില്‍ നിര്‍ത്തിയപ്പോള്‍ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.