ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് മലയാള സര്‍വകലാശാല; സ്ത്രീകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രായപരിധി ഇല്ലാത പഠിക്കാം

ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് മലയാള സര്‍വകലാശാല

Update: 2025-05-11 00:40 GMT

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം മുതല്‍ പ്രായപരിധിയില്ലാതെ യോഗ്യരായ സ്ത്രീകള്‍ക്കു പഠിക്കാം 35 വയസ്സുവരെയുള്ള പുരുഷന്മാര്‍ക്കും പഠനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പ്രവേശനപ്പരീക്ഷാ കേന്ദ്രങ്ങള്‍. അപേക്ഷകരുടെ എണ്ണം കൂടിയാല്‍ മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളനുവദിക്കും.

അപേക്ഷ ക്ഷണിച്ച കോഴ്‌സുകള്‍: എംഎസ്സി പരിസ്ഥിതിപഠനം, എംഎ ഭാഷാശാസ്ത്രം, മലയാളം (സംസ്‌കാര പൈതൃകം), സോഷ്യോളജി, മലയാളം (സാഹിത്യപഠനം), ജേണലിസം, വികസനപഠനവും തദ്ദേശവികസനവും, ചലച്ചിത്രപഠനം, മലയാളം (സാഹിത്യരചന), പരിസ്ഥിതിപഠനം, ചരിത്രപഠനം, താരതമ്യസാഹിത്യ വിവര്‍ത്തനപഠനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2631230, 91880 23237, malayalamuniversity.edu.in info@temu.ac.in

Tags:    

Similar News