കുമളി ചെളിമടയ്ക്കു സമീപം കാറും ജീപ്പും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്
കുമളി ചെളിമടയ്ക്കു സമീപം കാറും ജീപ്പും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്
കുമളി: ചെളിമടയ്ക്കു സമീപം കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ശബരിമലയില്‍നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറും കുമളിയില്‍നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
തെലങ്കാനയിലെ ദേവര്‍കൊണ്ട സ്വദേശികളായ ആറാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോര്‍ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന നീവേലി ബാലാജി എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. അവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി