158 ഗ്രാം ഹെറോയിനുമായി പിടികൂടിയത് ആസാം സ്വദേശി ഹുസൈന് സഹീറുല്‍ ഇസ്ലാം; ആലുവയില്‍ എക്സൈസിന്റെ വന്‍ ലഹരി വേട്ട
By : സ്വന്തം ലേഖകൻ
Update: 2025-08-18 06:03 GMT
കൊച്ചി: ആലുവയില്‍ എക്സൈസിന്റെ വന്‍ ലഹരി വേട്ട. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആസാം സ്വദേശി ഹുസൈന് സഹീറുല്‍ ഇസ്ലാമിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. 158 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു. ഓരോ കുപ്പിക്കും 3000 രൂപ വരെയാണ് ഈടാക്കിയത്. ഇത്രയധികം ലഹരി ഇവിടേക്ക് എത്തിച്ചവരെക്കുറിച്ച് അടക്കം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.