പുലര്‍ച്ചെയുണ്ടായ വാഹനാപകടം; വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടെ; പോലീസ് അന്വേഷ്ണം ആരംഭിച്ചു

Update: 2025-09-14 00:22 GMT

കിളിമാനൂര്‍: പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നടന്ന് പോകുകയായിരുന്ന ആളെ ഇടിച്ച് കൊല്ലപ്പെട്ട സംഭവം വിവാദമായി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനടുത്ത് ഞായറാഴ്ച രാവിലെ 5.30ഓടെയാണ് അപകടം. കിളിമാനൂര്‍ ചിറ്റിലഴികം ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ (59) ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇടിച്ച കാര്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, നിലമേല്‍ കൈതോട് സ്വദേശി പി. അനില്‍കുമാറിന്റെ പേരിലുള്ളതാണെന്ന് കിളിമാനൂര്‍ പോലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് അനില്‍കുമാറാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജനെ കിളിമാനൂര്‍ പോലീസാണ് കേശവപുരം ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങും അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. അനില്‍കുമാര്‍ ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സമയം വേണ്ടിവരുമെന്നും കിളിമാനൂര്‍ പോലീസ് വ്യക്തമാക്കി.

Tags:    

Similar News