തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

Update: 2026-02-28 16:17 GMT

ആലപ്പുഴ: തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar News