ഒരു മെമോ ലഭിച്ചതിന് പിന്നാലെ വീടിനുള്ളിൽ ദാരുണ കാഴ്ച; തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2026-03-01 04:06 GMT
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്‌ഐ ഹരികുമാർ ആണ് മരിച്ചത്. തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകൾ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.