തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കയ്യിലെടുക്കരുത്; വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശം

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കയ്യിലെടുക്കരുത്

Update: 2026-03-26 04:17 GMT

ആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആലപ്പുഴ കളക്ടര്‍ അറിയിച്ചു.

പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങ ള്‍പ്രകാരം നിരോധിക്കപ്പെട്ടതാണ്. റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പു യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്. തിരഞ്ഞെടുപ്പു കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയപാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.


Tags:    

Similar News