അതിരപ്പള്ളി ഓയില്‍ പാം എസ്റ്റേറ്റില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-25 17:26 GMT
തൃശൂര്‍: അതിരപ്പള്ളി ഓയില്‍ പാം എസ്റ്റേറ്റില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. ഒന്നാം ബ്ലോക്കില്‍ താമസിക്കുന്ന ദീപു കോക്കാടിനേയും കൂടെ ഉണ്ടായിരുന്ന അയല്‍വാസി പ്രസന്നകുമാറിനേയുമാണ് കാട്ടാന ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആന ഇവര്‍ക്ക് നേരെ വരികയായിരുന്നു. ബൈക്ക് നിര്‍ത്തി യുവാക്കള്‍ ഇറങ്ങിയോടി. ആന ബൈക്ക് കുത്തി നശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.