ക്ഷേത്രക്കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 12കാരന് മുങ്ങിമരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-25 13:02 GMT
ആലപ്പുഴ: ഹരിപ്പാട് പനച്ചമൂട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 12വയസുകാരന് മുങ്ങി മരിച്ചു. നങ്ങ്യാര്‍കുളങ്ങര യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ചേലത്ത് തറയില്‍ അക്ഷയ് ആണ് മുങ്ങി മരിച്ചത്. 12 വയസ്സായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.