എല്‍.പി.ജി ക്ഷാമം; അടച്ചിട്ട ഹോട്ടലിനുള്ളില്‍ ഉടമ ജീവനൊടുക്കിയ നിലയില്‍
എല്‍.പി.ജി ക്ഷാമം; അടച്ചിട്ട ഹോട്ടലിനുള്ളില്‍ ഉടമ ജീവനൊടുക്കിയ നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-25 04:17 GMT
ബെംഗളൂരു: പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉള്ളില്‍ ഉടമ ജീവനൊടുക്കിയനിലയില്‍. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് മരിച്ചത്.
ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ 'ഹനുമാന്റെ' ഉടമയാണ് രാമു. ഹോട്ടിലിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. വാണിജ്യ പാചകവാതക സിലിന്‍ഡറുകളുടെ ക്ഷാമംമൂലം ഒരാഴ്ചയായി രാമുവിന്റെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ ഹോട്ടല്‍കെട്ടിടത്തിന്റെ വാടകയടയ്ക്കാനും വായ്പയുടെ അടവുകള്‍ അടയ്ക്കാനും വഴിയില്ലാത്തനിലയിലായി.