ചികിത്സ വാഗ്ദാനം ചെയ്ത് 30 കാരിയെ പീഡിപ്പിച്ചു; ഇന്‍ജക്ഷന്‍ നല്‍കി മയക്കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: ഡോക്ടര്‍ അറസ്റ്റില്‍: ഡോക്ടറുടെ വീട് അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍

ചികിത്സ വാഗ്ദാനം ചെയ്ത് 30 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

Update: 2026-03-25 00:39 GMT

ഇന്‍ഡോര്‍: ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 30കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.യുവതിയെ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനു പിന്നാലെ ഒരു സംഘം ആളുകള്‍ ഡോക്ടര്‍ സഈദ് ഖാന്റെ (ഷാഹിദ്) വീട് അടിച്ചുതകര്‍ത്ത് തീയിട്ടു. സഈദ് ഖാന്റെ ക്ലിനിക്ക് പൊലീസ് അടച്ചുപൂട്ടി.

ചികിത്സ തേടി ക്ലിനിക്കിലെത്തിയ യുവതി മൂന്നു മാസം മുന്‍പാണ് പീഡനത്തിന് ഇരയായത്. വയറുവേദനയെത്തുടര്‍ന്നാണ് യുവതി സഈദ് ഖാന്റെ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയത്. ഇന്‍ജക്ഷന്‍ നല്‍കി മയക്കിയ ശേഷം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടര്‍ ഉപദ്രവിക്കുകയും പത്താല്‍പാനിയിലെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.

പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അടിച്ചുതകര്‍ക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തു. ഇതോടെ സഈദ് ഖാന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്‌തെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇയാള്‍ വ്യാജ ഡോക്ടരറാണെന്നാണ് പുറത്ത് വരുന്ന വിവരം. അംഗീകൃത ഡിഗ്രിയോ റജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഇയാള്‍ ചികിത്സ നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ക്ലിനിക് അടച്ചുപൂട്ടിയെന്ന് അധികൃതര്‍ അറിയിച്ചു. ക്ലിനിക്കിനോട് ചേര്‍ന്ന് ചെറിയ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതായും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാകേഷ് പാര്‍മര്‍ പറഞ്ഞു. അനുമതിയില്ലാതെ ഇയാള്‍ മരുന്നുകള്‍ ശേഖരിച്ചതായും കണ്ടെത്തി. ഗുരുതരമായ ക്രമക്കേടുകളെത്തുടര്‍ന്ന് സഈദ് ഖാന്റെ ക്ലിനിക്ക് സീല്‍ ചെയ്യുകയും പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Tags:    

Similar News