പാര്‍ക്കിലിരുന്ന 17കാരിക്ക് നേരെ പരിചയം നടിച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

17കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Update: 2026-03-25 01:25 GMT

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് നടക്കാവ് സ്വദേശി നാലുകുടിപ്പറമ്പ് വീട്ടില്‍ മുഹമ്മദ് ഷാനിലി(24) നെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാളുകളായി പോലിസ് യുവാവിനു വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന 17 വയസുകാരിയെ പരിചയം നടിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ പരിസരത്ത് വച്ച് പ്രതി പിടിയിലാകുന്നത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബൈജുനാഥ്, സിപിഒമാരായ മധു, ഷിജു, ഹോം ഗാര്‍ഡ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News