ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരി മരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍
ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി മരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-25 03:17 GMT
തൃശൂര്‍: ജിംനേഷ്യം, ബ്യൂട്ടി സലൂണ്‍ എന്നിവയുടെ മറവില്‍ ലഹരിമരുന്നു വിറ്റ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറില്‍ ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹഷീഷ് ഓയിലും ലഹരി മരുന്ന് വിറ്റ് ലഭിച്ച 90,500 രൂപയും കണ്ടെടുത്തു.
ഹഷീഷ് ഓയില്‍ ചില്ലറ വില്പന നടത്താന്‍ ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപം വാടകവീട്ടില്‍ നിന്നാണ് റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.